You are Here : Home / News Plus

തെറ്റിദ്ധരിപ്പിച്ചതിന് ബി.ജെ.പി. 10 ലക്ഷം പിഴയടയ്ക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി

Text Size  

Story Dated: Thursday, August 20, 2015 04:49 hrs UTC

കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ഹര്‍ജി സമര്‍പ്പിച്ചതിന് ബി.ജെ.പി. പശ്ചിമബംഗാള്‍ ഘടകത്തിന് കല്‍ക്കട്ട ഹൈക്കോടതി 10 ലക്ഷം രൂപ പിഴയിട്ടു.

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഹോദരപുത്രന്‍ അഭിഷേകിനെതിരെ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ നടപടിയാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ ഉത്തരവ്. രണ്ടുമാസം മുമ്പ് പാര്‍ട്ടിയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ ബംഗാളിനെ വിരട്ടാന്‍നോക്കുന്ന കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും കൈകള്‍ വെട്ടിമാറ്റുമെന്നും അഭിഷേക് ബാനര്‍ജി ആക്രോശിച്ചിരുന്നു. ഇതിനെതിരെ സ്വതന്ത്രാന്വേഷണം വേണമെന്നും അഭിഷേകിനെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാനസമിതി ഓഫീസ് സെക്രട്ടറി എ.കെ.ഗുഹ റോയിയാണ് ഹര്‍ജി നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.