You are Here : Home / News Plus

ഈജിപ്തില്‍ സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു

Text Size  

Story Dated: Thursday, August 20, 2015 08:27 hrs UTC

 ഈജിപ്തിലെ ദേശീയ സുരക്ഷാ കേന്ദ്രത്തിന് മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈജിപ്തിലെ ഷൂബ്ര ഇല്‍-ഖൈമ നഗരത്തിലാണ് സംഭവം. സംഭവത്തില്‍ ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദേശീയ സുരക്ഷാ കേന്ദ്രത്തിന് സമീപം സ്ഥാപിച്ചിരുന്ന മൂന്ന് ബോംബുകളാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുളളത്. 20 ലധികം കെട്ടിടങ്ങള്‍ക്കും അത്രതന്നെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.