You are Here : Home / News Plus

തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ നടപടികളില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.എ മജീദ്

Text Size  

Story Dated: Thursday, August 20, 2015 10:46 hrs UTC

തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ നടപടികളില്‍ ദുരൂഹതയുണ്ടെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്്. പഞ്ചായത്ത് പുനര്‍വിഭജനത്തില്‍ തെരഞ്ഞെടുപ്പ് കമീഷനും പങ്കുണ്ട്. അവസാന സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടായ മനംമാറ്റത്തില്‍ സംശയമുണ്ട്. മുമ്പ് സി.പി.എമ്മിന്‍െറ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ആളാണ് തെരഞ്ഞെടുപ്പ് കമീഷണര്‍. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ളെന്നും മജീദ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.