You are Here : Home / News Plus

കോട്ടയത്ത് റെയില്‍വേട്രാക്കില്‍ മൂന്ന് തവണ അട്ടിമറി ശ്രമം

Text Size  

Story Dated: Friday, August 21, 2015 05:28 hrs UTC

ചിങ്ങവനത്തിനും കോട്ടയത്തിനുമിടയില്‍ മാടമ്പാട്ട് റെയില്‍വേട്രാക്കില്‍ മൂന്ന് തവണ അട്ടിമറി ശ്രമം. വ്യാഴാഴ്ച രാത്രി മലബാര്‍ എക്‌സ്പ്രസ്, അമൃത എക്‌സ്പ്രസ്, ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് നേരെയാണ് അട്ടിമറി ശ്രമം നടന്നത്. അട്ടിമറി ശ്രമമാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മാനസികാസ്വാസ്ഥ്യമുള്ളയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പൂവന്തുരുത്ത് സ്വദേശി ദീപു എന്നയാളെയാണ് പോലീസ് ചോദ്യം ചെയ്തുവരുന്നത്. എന്നാല്‍ സംഭവത്തിനു പിന്നില്‍ ഇയാളാണോ എന്ന് ഉറപ്പിക്കാനാവില്ലെന്ന് പോലീസ് പറഞ്ഞു. മലബാര്‍ എക്‌സ്പ്രസിനു മുന്നില്‍ ബൈക്ക് നിര്‍ത്തിയാണ് അട്ടിമറി ശ്രമം നടന്നത്. പിന്നീട് അമൃത എക്‌സ്പ്രസ് വന്നപ്പോള്‍ ട്രാക്കില്‍ സര്‍വേക്കല്ല് എടുത്തുവെച്ചു. ദിബ്രുഗഡ് എക്‌സ്പ്രസ് വരുമ്പോള്‍ റെയിലിന് കുറുകേ കമ്പികള്‍ വലിച്ചുകെട്ടി. സംഭവം അന്വേഷിക്കാനെത്തിയ റെയില്‍വേ ഉദ്യോഗസ്ഥന്റെ കാറിന്റെ ചില്ലുകള്‍ പൊട്ടിക്കുകയും ടയറുകള്‍ കുത്തിക്കീറുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.