You are Here : Home / News Plus

ഗ്രീസ് പ്രധാനമന്ത്രി രാജിവെച്ചു

Text Size  

Story Dated: Friday, August 21, 2015 05:33 hrs UTC

പാര്‍ട്ടിയിലുണ്ടായ ഭിന്നതയെത്തുടര്‍ന്ന് ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് രാജിവെച്ചു. ഇതോടെ രാജ്യത്ത് അടുത്തമാസം ഇടക്കാല തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. സപ്തംബര്‍ 20ന് തിരഞ്ഞെടുപ്പുണ്ടായേക്കുമെന്നാണ് സൂചന.കടുത്ത സാമ്പത്തികപ്രതിസന്ധിയിലായ ഗ്രീസിന് ഉപാധികളോടെ യൂറോപ്യന്‍ യൂണിയന്‍ രക്ഷാപാക്കേജ് പ്രഖ്യാപിച്ചിരുന്നു.
പൊതുമേഖലാസ്ഥാപനങ്ങളുടെ ചെലവുചുരുക്കല്‍, പെന്‍ഷന്‍ പരിഷ്‌കരണം തുടങ്ങിയ ഉപാധികളാണ് മുന്നോട്ടുവെച്ചത്. ഇതിന്റെ ഭാഗമായി മൂന്നുവര്‍ഷം കൊണ്ട് 8,600 കോടി പൗണ്ട് (ഏകദേശം 8,82,500 കോടി രൂപ) യൂറോപ്യന്‍ യൂണിയന്‍ ഗ്രീസിന് നല്‍കും. ആദ്യഗഡുവായ 1,300 കോടി പൗണ്ട് (1,33,400 കോടി രൂപ) വ്യാഴാഴ്ച ഗ്രീസിന് ലഭിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.