You are Here : Home / News Plus

സമാധാനം പുനസ്ഥാപിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സഹകരിക്കണം: ചെന്നിത്തല

Text Size  

Story Dated: Tuesday, September 01, 2015 04:44 hrs UTC

കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സഹകരിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യാതൊരു പ്രകോപനവുമില്ലാതെയാണ് കണ്ണൂരില്‍ അക്രമങ്ങള്‍ അരങ്ങേറുന്നത്. പ്രകോപനം ഒഴിവാക്കാന്‍ ശ്രമിക്കണം. കണ്ണൂരില്‍ ആസൂത്രിതമായ ആക്രമണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അക്രമം അനുവദിക്കില്ല എന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കുമെന്നും ചെന്നിത്തല അറിയിച്ചു. ഉത്തരമേഖല എ.ഡി.ജി.പി. ശങ്കര്‍ റെഡ്ഢിയുമായി കണ്ണൂരിലെ സംഘര്‍ഷാവസ്ഥയെക്കുറിച്ച് ആഭ്യന്തരമന്ത്രി ചര്‍ച്ച നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.