You are Here : Home / News Plus

മലപ്പുറത്ത് മദ്രസയിലേക്ക് പോകുന്നതിനിടെ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

Text Size  

Story Dated: Tuesday, September 01, 2015 04:47 hrs UTC

പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ മദ്രസയിലേക്ക് പോവുകയായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ കാറിടിച്ച് മരിച്ചു. പൂന്താനം ചേരിയില്‍ സുലൈമാന്‍െറ മകന്‍ ഷിബിന്‍ (9), സുലൈമാന്‍െറ സഹോദരന്‍ ഹമീദിന്‍െറ മകന്‍ മുഹമ്മദ് ഡാനിഷ് (13) എന്നിവരാണ് മരിച്ചത്.

തിരുവല്ലയില്‍ നിന്ന് നിലമ്പൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് പൂന്താനം ആക്കപ്പറമ്പില്‍ കുട്ടികളെ ഇടിച്ചത്. റോഡിലിറങ്ങിയ ഉടന്‍ തന്നെ കുട്ടികളെ വണ്ടി ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.