You are Here : Home / News Plus

പോള്‍ മുത്തൂറ്റ് വധം: 13 പ്രതികള്‍ കുറ്റക്കാര്‍

Text Size  

Story Dated: Tuesday, September 01, 2015 06:35 hrs UTC

യുവവ്യവസായി പോള്‍ എം.ജോര്‍ജ് കൊല്ലപ്പെട്ട കേസില്‍ ആദ്യ പതിമൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ. കോടതി കണ്ടെത്തി. പതിനാലാം പ്രതി അനീഷിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. ജയചന്ദ്രന്‍, ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിലെ കാരി സതീശ്, സത്താര്‍, ആകാശ് ശശിധരന്‍, സതീഷ് കുമാര്‍, രാജീവ് കുമാര്‍, ഷിനോ പോള്‍, ഫൈസല്‍, അബി, റിയാസ്, സിദ്ദിക്ക്, ഇസ്മയില്‍, സുള്‍ഫിക്കര്‍, സബീര്‍ എന്നിവരെയാണ് ജഡ്ജി ആര്‍. രഘു കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും കോടതി കണ്ടെത്തി. പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച കൊലപാതകം, ഗൂഢാലോചന, സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ കോടതി ശരിവച്ചു. ഉച്ചയോട് കൂടി കേസില്‍ വിധിയുണ്ടാകും. പോള്‍ മുത്തൂറ്റ് വധക്കേസും കാരി സതീഷും സഗഘവും ഉള്‍പ്പെട്ട മറ്റൊരു ക്വട്ടേഷന്‍ കേസും ഉള്‍പ്പടെ മൊത്തം പത്തൊന്‍പത് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.