You are Here : Home / News Plus

കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഡിപ്പോയില്‍ പണിമുടക്ക്‌

Text Size  

Story Dated: Tuesday, September 01, 2015 06:39 hrs UTC

കെ.എസ്.ആര്‍.ടി.സി. കോഴിക്കോട് ഡിപ്പോയിലെ ജീവനക്കാര്‍ പണിമുടക്കുന്നു. പാവങ്ങാട്ടെ താത്കാലിക ഡിപ്പോ പുനര്‍നിര്‍മിച്ച മാവൂര്‍ റോഡിലെ ബസ് ടര്‍മിനലിലേയ്ക്ക് മാറ്റാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. പണിമുടക്കിനെ തുടര്‍ന്ന് കോഴിക്കോട് ഡിപ്പോയില്‍ നിന്നുള്ള നൂറിലേറെ സര്‍വീസുകള്‍ പൂര്‍ണമായി നിലച്ചിരിക്കുകയാണ്.

മാവൂര്‍ റോഡിലെ ബസ് സ്റ്റാന്‍ഡ് പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് ഡിപ്പോ പാവങ്ങാട്ടേയ്ക്ക് മാറ്റിയത്. എന്നാല്‍, പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസമായിട്ടും പാവങ്ങാട്ടേ ഡിപ്പോ മാറ്റാന്‍ കെ. എസ്.ആര്‍.ടി.സി. അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ ജീവനക്കാര്‍ നേരത്തെ രംഗത്തുവന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.