You are Here : Home / News Plus

ലളിത് മോദി മാള്‍ട്ടയില്‍; അറസ്റ്റ് ഉടന്‍

Text Size  

Story Dated: Tuesday, September 01, 2015 06:42 hrs UTC

സാമ്പത്തിക ക്രമക്കേട് നടത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഐ.പി.എല്‍. മുന്‍ ചെയര്‍മാന്‍ ലളിത് മോദിയെ വൈകാതെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. മോദി മെഡിറ്ററേനിയന്‍ ദ്വീപായ മാള്‍ട്ടയില്‍ ഒളിവില്‍ തങ്ങുന്നതായി സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

മോദിക്കുവേണ്ടി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ ഇന്റര്‍പോളിന് മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറാനാവും. പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ച രാഷ്ട്രീയ കോലാഹലത്തിനുശേഷം ഇക്കഴിഞ്ഞ ആഗസ്ത് പതിനൊന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ തുണ തേടിയത്. ആഗസ്ത് ഇരുപതിന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനാവശ്യമായ, ഐ.പി.എല്‍. കോഴക്കേസുമായി ബന്ധപ്പെട്ട, രേഖകള്‍ സി.ബി.ഐ. ഇന്റര്‍പോളിന് കൈമാറിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.