You are Here : Home / News Plus

സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി: എല്ലാ തലത്തിലും ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, September 02, 2015 05:04 hrs UTC

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കണമെന്ന് ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. രാവിലെ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി.പി ശ്രീനിവാസന്‍ ക്ളിഫ്ഹൗസിലെത്തിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് എല്ലാ തലത്തിലും ചര്‍ച്ചകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായി യു.ഡി.എഫ് ഘടകകക്ഷികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. വിഷയത്തില്‍ അഭിപ്രായ സമന്വയം വേണമെന്നാണ് യു.ഡി.എഫ് നയമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.