You are Here : Home / News Plus

കോന്നിയില്‍ മ്ലാവ്‌ വേട്ട: ഏഴു പേര്‍ കസ്റ്റഡിയില്‍

Text Size  

Story Dated: Wednesday, September 02, 2015 05:06 hrs UTC

കോന്നി കുമ്മണ്ണൂരില്‍ മ്ളാവിനെ വേട്ടയാടിയ അഞ്ച് പേരും ഇതിനായി തോക്ക് നിര്‍മിച്ച് നല്‍കിയ രണ്ട് പേരും അടക്കം ഏഴു പേരെ വനപാലക സംഘം കസ്റ്റഡിയിലെടുത്തു. പത്തനാപുരം മാതിരിക്കല്‍ അഞ്ജനം വീട്ടില്‍ സത്യന്‍ (55), പത്തനാപുരം എസ്.എസ് മന്‍സിലില്‍ സലിം (49), കുമ്മണ്ണൂര്‍ ഈട്ടിമൂട്ടില്‍ പുത്തന്‍വീട്ടില്‍ അലി (35), കുമ്മണ്ണൂര്‍ ഈട്ടിമൂട്ടില്‍ യൂസഫ് (32), കുമ്മണ്ണൂര്‍ ഈട്ടിമൂട്ടില്‍ അബ്ദുല്‍ സലാം (58) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

മ്ളാവിറച്ചി പങ്കുവെക്കുന്നതിനിടെ അലിയുടെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സംഘത്തിന് തോക്ക് നല്‍കിയ പുനലൂര്‍ വെന്‍ച്ചേല്‍ ദേവിയേട്ട് വടക്കേതില്‍ രമണന്‍ (48), തോക്ക് നിര്‍മിച്ചു നല്‍കിയ കലഞ്ഞൂര്‍ വിനോദ് ഭവനില്‍ സുഗതന്‍ (63) എന്നിവരെയും കസ്റ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.