You are Here : Home / News Plus

പണിമുടക്ക് കേരളത്തില്‍ പൂര്‍ണം

Text Size  

Story Dated: Wednesday, September 02, 2015 05:07 hrs UTC

തൊഴിലാളി സംഘടനകളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും അഖിലേന്ത്യാ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. ബന്ദിന്റെ പ്രതീതിയാണ് എല്ലായിടത്തും. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. വാഹനങ്ങള്‍ ഓടുന്നില്ല. എന്നാല്‍ മറ്റുസംസ്ഥാനങ്ങളില്‍ പണിമുടക്ക് ഭാഗികമാണ്. 

ബുധനാഴ്ച അര്‍ധരാത്രി വരെ തുടരുന്ന പണിമുടക്കില്‍ ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെ സംഘടനകളും പങ്കെടുക്കുന്നുണ്ട്. ആശുപത്രി, പത്രം, പാല്‍വിതരണം തുടങ്ങിയ അവശ്യ സര്‍വീസുകളെയും ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.