You are Here : Home / News Plus

ഇ ശ്രീധരനുമായി നാളെ ചര്‍ച്ച; തെറ്റിദ്ധാരണ മാറ്റുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, September 02, 2015 07:30 hrs UTC

ലൈറ്റ് മെട്രോ വിഷയത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി) മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനുമായി വ്യാഴാഴ്ച കൊച്ചിയില്‍ ചര്‍ച്ച നടത്തുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, വി.കെ ഇബ്രാഹീംകുഞ്ഞ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. 
ഇ ശ്രീധരന്റെ അഭിപ്രായം പരിഗണിച്ചശേഷമാണ് കൊച്ചി മെട്രോ പദ്ധതി സംബന്ധിച്ച തീരുമാനമെടുത്തത്. അതേ തീരുമാനം തന്നെയാണ് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ കാര്യത്തിലും എടുത്തത്. എന്നാല്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായി. വ്യാഴാഴ്ച നടത്തുന്ന ചര്‍ച്ചയില്‍ അവ പരിഹരിക്കും. കേന്ദ്ര സര്‍ക്കാരിനയച്ച കത്തുമായി ബന്ധപ്പെട്ട അവ്യക്തതയുണ്ടെങ്കില്‍ അതും പരിഹരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.