You are Here : Home / News Plus

ഓഹരി സൂചികകളില്‍ നേരിയ നേട്ടം

Text Size  

Story Dated: Wednesday, September 02, 2015 07:33 hrs UTC

 ഓഹരി വിപണിയില്‍ നേരിയ നേട്ടം. ബുധനാഴ്ച വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ സെന്‍സെക്സ് 78 പോയന്‍റ് മെച്ചപ്പെടുത്തി 25,775ല്‍ എത്തി. 27 പോയിന്‍റ് ഉയര്‍ന്ന് നിഫ്റ്റി 7,813ല്‍ എത്തി.

846 ഓഹരികള്‍ ലാഭത്തിലും 480 ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ, ടി.സി.എസ്, ആക്സിസ് ബാങ്ക്, ഐ.ടി.സി തുടങ്ങിയവയാണ് നേട്ടത്തില്‍. മാരുതി, ഹീറോ, ടാറ്റ സ്റ്റീല്‍, ഒ.എന്‍.ജി.സി എന്നീ കമ്പനികള്‍ നഷ്ടം നേരിടുന്നു.

അതേസമയം ഡോളറിനെതിരെ രൂപ നേരിയ തോതില്‍ മെച്ചപ്പെട്ടു. 66.14 രൂപയാണ് ഡോളറിനെതിരെ രൂപയുടെ ഏറ്റവും പുതിയ മൂല്യം. എട്ട് പൈസയാണ് മെച്ചപ്പെട്ടത്. 66.22 ആയിരുന്നു ഒരു ഡോളറിന് രൂപയുടെ മൂല്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.