You are Here : Home / News Plus

കൊച്ചി മെട്രോ നിര്‍മാണസ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Text Size  

Story Dated: Thursday, September 03, 2015 04:25 hrs UTC

മെട്രോ നിര്‍മാണസ്ഥലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. നിര്‍മാണപ്രവൃത്തികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ആലുവ മുട്ടം യാര്‍ഡിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്. കൊച്ചി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, വി.കെ ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, കൊച്ചി മേയര്‍ ടോണി ചമ്മിണി, കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്, ബെന്നി ബെഹനന്‍ എം.എല്‍.എ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഇതിനുശേഷം ലൈറ്റ് മെട്രോ പദ്ധതിയുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇ. ശ്രീധരനുമായി ചര്‍ച്ച ചെയ്യാന്‍ നെടുമ്പാശ്ശേരിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.