You are Here : Home / News Plus

ഐ.എസ് ബന്ധം: രണ്ട് കൊച്ചി സ്വദേശികളെ യു.എ.ഇ. നാടുകടത്തി

Text Size  

Story Dated: Thursday, September 03, 2015 06:36 hrs UTC

അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് കൊച്ചി സ്വദേശികളെ യു.എ.ഇ. നാടുകടത്തി. ഇരുവരെയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ചോദ്യംചെയ്തു.

ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടും കമന്റ് ചെയ്തും ഐ.എസിനുവേണ്ടി ആശയപ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ മാസം 29ന് ഇരുവരെയും ഇന്ത്യയിലേയ്ക്ക് തിരിച്ചയച്ചത്. ഇവര്‍ അടക്കം മൊത്തം പത്ത് പേര്‍ ഐ.എസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന് യു.എ.ഇ. കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ കഴിഞ്ഞ ഏതാനും നാളായി നിരീക്ഷണത്തിലായിരുന്നു. ബാക്കിയുള്ളവര്‍ക്കെതിരെയും വൈകാതെ നടപടി കൈക്കൊള്ളുമെന്നാണ് അറിയുന്നത്. എന്നാല്‍, ഇവര്‍ക്കെതിരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. കൗണ്‍സലിങ് നടത്തിയശേഷമാണ് ഇവരെ ഇന്ത്യയിലേയ്ക്ക് മടക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.