You are Here : Home / News Plus

തച്ചങ്കരിയെ മാറ്റിയത് സംബന്ധിച്ച് തര്‍ക്കം മുറുകുന്നു

Text Size  

Story Dated: Thursday, September 03, 2015 06:39 hrs UTC

 ടോമിന്‍ ജെ. തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എം.ഡി സ്ഥാനത്തുനിന്ന് മാറ്റിയത് സംബന്ധിച്ച് തര്‍ക്കം മുറുകുന്നു. തച്ചങ്കരിയുടെ സ്ഥലം മാറ്റം വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി കുറിപ്പെഴുതിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തു വരികയായിരുന്നു. ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടിട്ടില്ലെന്നും, അടുത്ത മന്ത്രിസഭായോഗത്തില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍െറ വിശദീകരണം. മുഖ്യമന്ത്രി ഒപ്പിടാത്തതിനാല്‍ തച്ചങ്കരി ഇപ്പോഴും കണ്‍സ്യൂമര്‍ഫെഡ് എം.ഡി സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ തീരുമാനത്തില്‍ മുഖ്യമന്ത്രി ഒപ്പിടേണ്ടതില്ലെന്നും ഇതൊരു സാധാരണ നടപടിക്രമം മാത്രമാണെന്നും സി.എന്‍ ബാലകൃഷ്ണന്‍ വ്യക്തമാക്കി.സ്ഥാനമാറ്റം സംബന്ധിച്ച് ചീഫ് സെക്രട്ടറി കുറിപ്പെഴുതിയത് മന്ത്രിസഭ തീരുമാനമില്ലാതെയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ചീഫ്സെക്രട്ടറിയെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.