You are Here : Home / News Plus

തദ്ദേശ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം

Text Size  

Story Dated: Thursday, September 03, 2015 11:26 hrs UTC

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോടതി വ്യക്തമാക്കി. എത്ര ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യവും കമ്മീഷന് തീരുമാനിക്കാം. തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ കോടതി ഇടപെടണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാനാകില്ല - കോടതി പറഞ്ഞു. ഡിസംബര്‍ ഒന്നിന് ഭരണസമിതി അധികാരത്തില്‍ വരുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയും ലഭിച്ചിരുന്നു. നവംബര്‍ ഒന്നിനാണ് സമിതികള്‍ അധികാരത്തില്‍ വരേണ്ടതത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.