You are Here : Home / News Plus

തദ്ദേശഭരണ തെരഞ്ഞെടുപ്പ് : തീരുമാനം തിങ്കളാഴ്ച

Text Size  

Story Dated: Friday, September 04, 2015 07:38 hrs UTC

തദ്ദേശഭരണ തെരഞ്ഞെടുപ്പ് തീയതി തിങ്കളാഴ്ച തീരുമാനിക്കും. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച സര്‍വകക്ഷിയോഗം വിളിക്കാനും തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ഇന്നു ഉച്ചയോടെ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുകയുള്ളു. സമവായത്തിലൂടെ തെരഞ്ഞെടുപ്പ് തിയതി തീരുമാനിക്കാനാണ് കമ്മീഷന്റെ തീരുമാനം. നവംബര്‍ അവസാനം തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു സംബന്ധിച്ചു തീരുമാനമെടുക്കേണ്ടതു തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.