You are Here : Home / News Plus

പീച്ചിയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്‌ഫോടക വസ്തു ശേഖരം പിടികൂടി

Text Size  

Story Dated: Saturday, September 05, 2015 05:54 hrs UTC

ലോറിയില്‍ കടത്താന്‍ ശ്രമിച്ച ആയിരം കിലോയിലധികം വരുന്ന സ്‌ഫോടക വസ്തുക്കള്‍ പോലീസ് പിടികൂടി. കോയമ്പത്തൂരില്‍ നിന്നും പീച്ചിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച അമോണിയം നൈട്രേറ്റ് ശേഖരമാണ് വാഹന പരിശോധനക്കിടെ പോലീസ് പിടികൂടിയത്.

പാലക്കാട് ഭാഗത്തു നിന്നുവന്ന ലോറിയില്‍ കോറി മാലിന്യത്തിനിടയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. പാലക്കാട് സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പീച്ചി മേഖലയിലെ പാറമടകളിലേക്ക് കൊണ്ടുവന്ന അമോണിയം നൈട്രേറ്റാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.