You are Here : Home / News Plus

ആനവേട്ടക്കേസ്: അന്വേഷണം പ്രമുഖരിലേക്ക്‌

Text Size  

Story Dated: Saturday, September 05, 2015 05:56 hrs UTC

കേരളത്തിലെ ആനവേട്ടക്കേസിലെ അന്വേഷണം രാജ്യത്തെ വ്യവസായ പ്രമുഖര്‍ അടക്കമുള്ളവരിലേക്ക് നീളുന്നു. ആനക്കൊമ്പ് ശില്‍പങ്ങള്‍ വില്‍ക്കുന്ന ഇടനിലക്കാരില്‍നിന്ന് ലഭിച്ച ഡയറിയില്‍ വ്യവസായ പ്രമുഖരുടെയും പൊതുമേഖലാ സ്ഥാപന മേധാവികളുടെയും പേര് വിവരങ്ങളും ഫോണ്‍ നമ്പറും ആനക്കൊമ്പ് ശില്‍പങ്ങള്‍ എത്തിച്ച തീയതി അടക്കമുള്ള വിവരങ്ങളും കണ്ടെത്തിയതോടെയാണിത്. സംസ്ഥാന വനം വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സിയായ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.