You are Here : Home / News Plus

കര്‍ണാടകയില്‍ ഇന്ന് ബന്ദ്

Text Size  

Story Dated: Saturday, September 05, 2015 06:05 hrs UTC

കര്‍ണാടകയില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് ബന്ദ് ആചരിക്കുന്നു. സംസ്ഥാനത്ത് കര്‍ഷകആത്മഹത്യകള്‍ പെരുകിവരുന്ന സാഹചര്യത്തില്‍ കരിമ്പുകര്‍ഷകരുടെ അസോസിയേഷനുകള്‍, കര്‍ണാടക രാജ്യ റൈത്ത സംഘ്, ഹസിരു സേന എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ബന്ദ്. കര്‍ഷക പ്രശ്നങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാടുകളില്‍ പ്രതിഷേധിച്ചാണ് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
മൈസൂരിലെ കര്‍ഷകര്‍ക്ക് വിദര്‍ഭ മോഡല്‍ പാക്കേജ് അനുവദിക്കുക, വരള്‍ച്ച കാരണം കൃഷിയിറക്കാന്‍ കഴിയാത്ത കര്‍ഷകര്‍ക്ക് ഏക്കറിന് 10,000 രൂപ വീതം അനുവദിക്കുക, കര്‍ഷകര്‍ക്കായി കോര്‍പസ് ഫണ്ട് രൂപീകരിക്കുക, ജീവനൊടുക്കിയ കര്‍ഷകരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം പൂര്‍ണമായും നല്‍കുക, കരിമ്പുകര്‍ഷകര്‍ക്ക് പഞ്ചസാര മില്‍ ഉടമകള്‍ നല്‍കാനുള്ള കുടിശിക കൊടുത്തുതീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ ഉന്നയിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.