You are Here : Home / News Plus

കേരള ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും: സച്ചിന്‍

Text Size  

Story Dated: Saturday, September 05, 2015 06:50 hrs UTC

 കേരള ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ഒരുക്കത്തിലാണെന്ന് ടീം ഉടമകളിലൊരാളായ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ (ഐഎഎ) ഇന്ത്യ ചാപ്റ്ററിന്റെ രജത ജൂബിലി സംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍. കോച്ച് പീറ്റര്‍ ടെയ്‌ലറിന്റെ കീഴില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരത്തെ മികച്ച സ്റ്റേഡിയത്തിലാണ് പരിശീലനം. ഈ വര്‍ഷം പ്രതീക്ഷയുള്ള താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ സീസണിലെ മികച്ച പ്രകടനം ഈ സീസണിലും മുന്നോട്ടുപോകാനുള്ള പ്രചോദനം നല്‍കിയിട്ടുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരുടെ മികച്ച പിന്തുണയോടെ ഈ സീസണിലും വിജയം തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സച്ചിന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.