You are Here : Home / News Plus

വിമതരുമാരുടെ മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ 10 സൈനികര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Sunday, September 06, 2015 08:57 hrs UTC

യെമനിലെ ഹൗതി വിമതരുമാരുടെ മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ 10 സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കിഴക്കന്‍ മരിബ് പ്രവിശ്യയിലെ ആയുധശാലയ്ക്കു നേരെ വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തിലാണു സൈനികര്‍ കൊല്ലപ്പെട്ടതെന്നു ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അസിരി പറഞ്ഞു. വെള്ളിയാഴ്ച 45 യുഎഇ സൈനികരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ യെമനില്‍ ഏറ്റുമുട്ടല്‍ നടത്തുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 55 ആയി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.