You are Here : Home / News Plus

സ്വയം വിരമിച്ചവര്‍ക്കും ഒരേ റാങ്ക് ഒരേ പെന്‍ഷന്‍: മോദി

Text Size  

Story Dated: Sunday, September 06, 2015 09:04 hrs UTC

സൈന്യത്തില്‍ നിന്നും സ്വയം വിരമിച്ചവര്‍ക്കും ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫരീദാബാദിലേ ഒരു പൊതുചടങ്ങിലാണു പ്രധാനമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്. ശമ്പള പരിഷ്‌കരണത്തിനു വേണ്ടിയല്ല ഏകാംഗ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയുടെ കുറവുകള്‍ കണ്‌ടെത്തുന്നതിനാണു കമ്മീഷനെ നിയോഗിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയുടെ കാര്യത്തില്‍ ചിലര്‍ നടത്തുന്ന തെറ്റായ പ്രചാരണം സൈനികരുടെ കണ്ണില്‍ പൊടിയിടാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ വാക്കുപാലിച്ചു. പദ്ധതി ആരുടെയും സൗജന്യമല്ലെന്നും അതു സൈനികരുടെ അവകാശമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മുമ്പു പദ്ധതിക്കായി വിലയിരുത്തിയിരുന്നത് 500 കോടി രൂപയാണ്. എന്നാല്‍ പതിനായിരം കോടി രൂപയെങ്കിലും ഇല്ലാതെ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കില്ലെന്നു സര്‍ക്കാരിനറിയാമായിരുന്നുവെന്നും മോദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.