You are Here : Home / News Plus

നവംബര്‍ മാസത്തോടെ തദ്ദേശ തെരഞ്ഞെടുപ്പ്‌

Text Size  

Story Dated: Monday, September 07, 2015 11:27 hrs UTC

തിരുവനന്തപുരം : നവംബര്‍ മാസത്തോടെയാകും തദ്ദേശ തെരഞ്ഞെടുപ്പ്‌ നടക്കുകയെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ കെ.ശശിധരന്‍ നായര്‍. തീയതി പിന്നീട്‌ പ്രഖ്യാപിക്കുമെന്നും നവംബര്‍ മാസം തുടക്കത്തില്‍ തന്നെ നടത്താനാണ്‌ ശ്രമമെന്നും അദ്ദേഹം വ്യക്‌തമാക്കി.നിലവിലെ കണക്കുകള്‍ അനുസരിച്ച്‌ രണ്ടുകോടി 49 ലക്ഷം വോട്ടര്‍മാരാണ്‌ സംസ്‌ഥാനത്ത്‌ ആകെയുള്ളത്‌. ഇതില്‍ അഞ്ച്‌ ലക്ഷത്തി നാലായിരം പേര്‍ പുതിയ വോട്ടര്‍മാരാണ്‌. 725 പ്രവാസിവോട്ടര്‍മാരാണ്‌ സംസ്‌ഥാനത്ത്‌ നിലവിലുള്ളത്‌. പുതിയ 28 മുന്‍സിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനും ഉള്‍പ്പെടുത്തിയാകും തെരഞ്ഞെടുപ്പ്‌ നടക്കുകയെന്നും രണ്ടു ദിവസങ്ങളിലായാകും വോട്ടെടുപ്പ്‌ പൂര്‍ത്തിയാക്കുകയെന്നും തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ വിശദീകരിച്ചു. കരട്‌ വോട്ടര്‍ പട്ടിക തയ്യാറായതായും പട്ടിക നാളെ പ്രസിദ്ധീകരിച്ചേക്കുമെന്നും തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.