You are Here : Home / News Plus

സി.എന്‍ ബാലകൃഷ്ണനെതിരെ വ്യാപകമായി പോസ്റ്റര്‍

Text Size  

Story Dated: Monday, September 07, 2015 11:29 hrs UTC

സഹകരണമന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെ വ്യാപകമായി പോസ്റ്റര്‍. ചാവക്കാട് ഹനീഫ വധത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ സംരക്ഷിക്കുന്ന സി.എന്‍ ബാലകൃഷ്ണനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണം, ഹനീഫയുടെ ആത്മാവിനു ശാന്തി കിട്ടണമെങ്കില്‍ ബാലകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണം എന്നീ ആവശ്യങ്ങളാണ് പോസ്റ്ററില്‍ പറയുന്നത്. കൊലപാതകം നടന്നശേഷം ഗോപ പ്രതാപനെ ഡി.സി.സി ഓഫീസില്‍ വിളിച്ചുവരുത്തി മന്ത്രി രഹസ്യചര്‍ച്ച നടത്തിയത് എന്തിന്? കെ.പി.സി.സി വിലക്ക് ലംഘിച്ച് ഗ്രൂപ്പ് പ്രശ്‌നത്തില്‍ പരസ്യ പ്രതികരണം നടത്തിയ ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും പോസ്റ്ററില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.