You are Here : Home / News Plus

തലശ്ശേരിയില്‍ ഗുരുപ്രതിമ തകര്‍ത്ത സംഭവം: മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Text Size  

Story Dated: Tuesday, September 08, 2015 05:05 hrs UTC

നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്ത സംഭവത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പ്രശോഭ്, റിഗില്‍, വൈശാഖ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഇവരടക്കം 10 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ചയാണ് നങ്ങാറത്ത് പീടികയിലെ സി.പി.എം. നിയന്ത്രണത്തിലുള്ള 'ശ്രീമുദ്ര കലാ സാംസ്‌കാരിക വേദി' കെട്ടിടത്തിന് നേര്‍ക്ക് ആക്രമണമുണ്ടായത്. കെട്ടിടത്തിലെ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുടെ കൈ വെട്ടിമാറ്റി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. സ്ഥലത്തെ കൂറ്റന്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ശില്പവും കൊടിമരവും തകര്‍ത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.