You are Here : Home / News Plus

കണ്ണൂരില്‍ ആര്‍.എസ്.എസ് - പൊലീസ് ഒത്തുകളിയെന്ന് കോടിയേരി

Text Size  

Story Dated: Tuesday, September 08, 2015 07:38 hrs UTC

കണ്ണൂരില്‍ ആര്‍.എസ്.എസ് - പൊലീസ് ഒത്തുകളിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തലശ്ശേരിയില്‍ ഗുരുദേവ പ്രതിമ തകര്‍ത്ത ആര്‍.എസ്.എസുകാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍വെച്ചു തന്നെ ജാമ്യം നല്‍കി വിട്ടയച്ച നടപടി സര്‍ക്കാരും ആര്‍.എസ്.എസും തമ്മിലുള്ള ഒത്തുകളിയുടെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീനാരായണ ഗുരുവിന്‍്റെ പ്രതിമ തകര്‍ത്ത് കലാപം സൃഷ്ടിക്കാനായിരുന്നു ആര്‍.എസ്.എസ് ലക്ഷ്യം. ഇവര്‍ക്കെതിരെ കേസെടുക്കാതെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി പത്തുമിനുട്ടുകൊണ്ട് ജാമ്യം നല്‍കി വിട്ടയക്കുകയാണുണ്ടായതെന്നും കോടിയേരി പ്രസ്താവനയില്‍ ആരോപിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.