You are Here : Home / News Plus

ലാസ് വെഗാസില്‍ ബ്രിട്ടീഷ് എയര്‍വേഴ്സിന് തീപിടിച്ചു; ദുരന്തം ഒഴിവായി

Text Size  

Story Dated: Wednesday, September 09, 2015 04:57 hrs UTC

യു.എസിലെ ലാസ് വെഗാസ് എയര്‍പോര്‍ട്ടില്‍ ബ്രിട്ടീഷ് എയര്‍വേഴ്സ് വിമാനത്തിന് തീപിടിച്ചു. എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനം ഉയരുന്നതിന് തൊട്ടുമുമ്പാണ് തീപിടുത്തം ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ യാത്ര റദ്ദാക്കി യാത്രക്കാരെ വിമാനത്തില്‍ നിന്ന് സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ക്ക് നിസ്സാരമായ പരിക്കേറ്റു. 159 യാത്രക്കാരും 13 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. 257 സീറ്റുകളുള്ള ബോയിങ് 777 വിമാനത്തിന്‍െറ ഇടത് ഭാഗത്തെ എഞ്ചിനിലാണ് തീപിടിത്തമുണ്ടായത്. പെട്ടെന്ന് തന്നെ അടിയന്തര സംവിധാനമുപയോഗിച്ച് യാത്രക്കാരെ റണ്‍വേയില്‍ ഇറക്കുകയായിരുന്നുവെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അധികൃതര്‍ അറിയിച്ചു.

അഗ്നിശമന സേനാ യൂണിറ്റ് എത്തി മിനിറ്റുകള്‍ക്കം തന്നെ തീ നിയന്ത്രണ വിധേയമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.