You are Here : Home / News Plus

കോൺഗ്രസും എൻ.സി.പിയും സഖ്യകക്ഷികളായി മൽസരിക്കാൻ ധാരണ

Text Size  

Story Dated: Wednesday, February 07, 2018 04:34 hrs UTC

തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും എൻ.സി.പിയും സഖ്യകക്ഷികളായി മൽസരിക്കാൻ ധാരണ. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും ഇരു പാർട്ടികൾ ഒന്നിച്ചു മൽസരിക്കുമെന്നാണ് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, കേരളത്തിൽ എൻ.സി.പി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി തുടരുമെന്നും പാർട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ  കോൺഗ്രസ് ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം കൊണ്ടു വരുന്നതിന് എൻ.സി.പിയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.