You are Here : Home / News Plus

സിആര്‍പിഎഫ് ക്യാമ്പിൽ നുഴഞ്ഞുകയറാൻ ഭീകരരുടെ ശ്രമം

Text Size  

Story Dated: Monday, February 12, 2018 07:18 hrs UTC

ശീനഗറിൽ സിആര്‍പിഎഫ് ക്യാമ്പിൽ നുഴഞ്ഞുകയറാൻ ഭീകരരുടെ ശ്രമം സൈന്യം പരാ‍ജയപ്പെടുത്തി. ശ്രീനഗറിലെ കരണ്‍ നഗറിലുള്ള സിആര്‍പിഎഫ് ക്യാന്പിലാണ് ഭീകരര്‍ നുഴഞ്ഞുകയറാനാണ് ശ്രമിച്ചത്. സംശയാസ്പദമായി സാഹചര്യത്തില്‍ രണ്ട് പേരെ കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടാന് ശ്രമിച്ചെങ്കിലും ഇവര്‍ ഓടിരക്ഷപ്പെട്ടു. സമീപത്തെ ഒരു കെട്ടിടത്തിനുള്ളിലേക്ക് കയറിയ ഭീകരരുമായി സൈന്യം ഏറ്റമുട്ടില്‍ തുടരുകയാണ്. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആത്മഹത്യാ സ്ക്വാഡാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സിആര്‍പിഎഫ് ഐജി രവിദീപ് ഷാഹി പറഞ്ഞു. ചികില്‍സിക്കാനായി കൊണ്ട് വന്ന പൊലീസിനെ ആക്രമിച്ച് പാക്കിസ്ഥാന്‍ ഭീകരന്‍ അബു ഹന്‍സുളള രക്ഷപ്പെട്ട ആശുപത്രിക്ക് തൊട്ടുടത്താണ് സിആര്‍പിഎഫ് ക്യാമ്പ്. ഇതിനിടെ സു‍ഞ്ജ്വാനിലെ സൈനിക ക്യാന്പ ആക്രമിച്ച കേസ് എന്‍ഐഎയ്ക്ക് കൈമാറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.