ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ 11-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്സിനു ഒരു വിക്കറ്റ് വിജയം. 30 ബോളില്‍ 68 റണ്‍സ് അടിച്ചുകൂട്ടിയ ഡ്വയന്‍ ബ്രാവോയുടെ വെടിക്കെട്ട് ബാറ്റിങ്ങാണു വിലക്കിനുശേഷം ഐ.പി.എല്ലിലേക്കു തിരികെയെത്തിയ ചെന്നൈയ്ക്കു വിജയമധുരം നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്ണെടുത്തു. ഒരുഘട്ടത്തില്‍ എട്ടിന് 118 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ചെന്നൈയെ ബ്രാവോ തനിച്ചുനടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ലക്ഷ്യത്തിലെത്തിച്ചത്. ചെന്നൈക്കുവേണ്ടി കേദാര്‍ ജാദവ് 24, അമ്ബാട്ടി റായിഡു 22 എന്നിവര്‍ ബ്രാവോയ്ക്കു പിന്തുണ നല്കി. നേരത്തെ ബാറ്റ് ചെയ്ത മുംബൈ കുണാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് (22 പന്തില്‍ രണ്ട് സിക്സറും അഞ്ച് ഫോറുമടക്കം പുറത്താകാതെ 41) ഉദ്ഘാടന മത്സരത്തിനു കൊഴുപ്പേകി. ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ 20 പന്തില്‍ 22 റണ്ണുമായി പുറത്താകാതെനിന്നു. സൂര്യകുമാര്‍ യാദവ് 29 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം 43 റണ്ണെടുത്തു ടോപ് സ്കോററായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഇഷാന് കിഷന് (29 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 40), നായകന് രോഹിത് ശര്‍മ (18 പന്തില്‍ 15) എന്നിവരും മോശമാക്കിയില്ല. ഇന്നിങ്സിന്റെ രണ്ടാമത്തെ ഓവറില്‍ തന്നെ ഓപ്പണര്‍ എവിന്‍ ലൂയിസിനെ (0) മുംബൈയ്ക്കു നഷ്ടപ്പെട്ടിരുന്നു. ദീപക് ചാഹാല്‍ ലൂയിസിനെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. ഐ.പി.എല്‍. സീസണിലെ ആദ്യ വിക്കറ്റ് ചാഹാല്‍ സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി ഷെയ്ന് വാട്സണ് രണ്ട് വിക്കറ്റും ചാഹറും ഇമ്രാന് താഹിറും ഒരു വിക്കറ്റ് വീതവുമെടുത്തു.
Comments