തന്റെ അമ്മ സോണിയാ ഗാന്ധി രാജ്യത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചയാളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ ജന്മത്തിന്റെ പേരില്‍ മോദി അവരെ നിരന്തരം കടന്നാക്രമിക്കുന്നതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധി ഇങ്ങനെ പ്രതികരിച്ചത്. എന്റെ അമ്മ ഇറ്റലിക്കാരിയാണ്. എന്നാൽ ജീവിതത്തിന്റെ കൂടുതൽ കാലവും അവര്‍ ഇന്ത്യയിലാണ് ജീവിക്കുന്നത്. മറ്റ് പല ഇന്ത്യാക്കാരേക്കാളും നല്ല ഇന്ത്യക്കാരിയാണ് എന്റെ അമ്മ. ഈ രാജ്യത്തിന് വേണ്ടി അവർ വളരയേറെ ത്യാഗം സഹിച്ചു. പലതും ത്യജിച്ചു. വൈകാരികമായി രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി അവരെ വേദനിപ്പിക്കുന്നതില്‍ സന്തോഷിക്കുന്നു. സന്തോഷം ലഭിക്കുന്നുവെങ്കില്‍ അദ്ദേഹം അത് തുടര്‍ന്നോട്ടെയെന്നും രാഹുല്‍ പറഞ്ഞു.
Comments