വിദേശ മദ്യവില്‍പ്പനക്കിടെ യുവാവ് പിടിയില്‍. കട്ടിപ്പാറ വേണാടി ഇരൂള്കുന്നുമ്മല് രാജീവിനെയാണ് താമരശ്ശേരി എക്സൈസ് അറസ്റ്റ് ചെയ്തത്. കട്ടിപ്പാറ പഞ്ചായത്തിലെ വേണാടി പ്രദേശത്ത് വിദേശ മദ്യവില്‍പ്പന വ്യാപകമാണെന്ന് കാണിച്ച് എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് താമരശേരി എക്സൈസ് അധികൃതര്‍ പരിശോധന നടത്തി. വിദേശമദ്യ ഷാപ്പുകളില്‍ നിന്നും എത്തിക്കുന്ന മദ്യം കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതിന് പിന്നില്‍ പ്രദേശവാസിയായ രാജീവനാണെന്ന് കണ്ടെത്തുകയും ഇയാളെ നിരീക്ഷിച്ച് വരികയുമായിരുന്നു. മൂന്നുകുപ്പി വിദേശ മദ്യം ആവശ്യക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് രാജീവന് എക്സൈസിന്റെ പിടിയിലായത്. മദ്യവില്‍പ്പനയില്‍ നിന്നും ലഭിച്ച 500 രൂപയും ഇയാളുടെ കയ്യിലുണ്ടായിരുന്നു
Comments