ഉന്നാവ് പീഡന കേസില്‍ കുറ്റാരോപിതനായ യുപി ബിജെപി എംഎല്‍എ കുല്‍ദീപ് സെനഗറിനെതിരെ സിബിഐക്ക് തെളിവുകള്‍ ലഭിച്ചു. ഫോറന്‍സിക് തെളിവുകളും അന്വേഷണത്തിലെ കണ്ടെത്തലുകളും ബലാത്സംഗത്തിരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിവെക്കുന്നതാണെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തി. കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. സംഭവത്തില്‍ ഉള്‍പ്പെട്ട നിരവധി പേരെ സിബിഐ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണത്തിലെ വീഴ്ചകളും പഴുതുകളും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധന പോലീസ് വൈകിപ്പിച്ചത് സെനഗറിനെ രക്ഷപ്പെടുത്താനാണെന്ന നിഗമനത്തിലാണ് സിബിഐ.
Comments