You are Here : Home / News Plus

കാസർഗോഡ് 59 പേർക്ക് ഡെങ്കിപ്പനി

Text Size  

Story Dated: Monday, May 21, 2018 11:31 hrs UTC

കാസർഗോഡ് ജില്ലയിലും പകർച്ചപ്പനി വ്യാപിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇതുവരെ ചികിത്സ തേടിയ 430 പേരിൽ 59 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തവർക്കതിരെ ക്രിമിനൽ കുറ്റം ചുമത്തി നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം.

കഴിഞ്ഞ വർഷം 1473 പേരാണ് കാസർഗോഡ് ജില്ലയിൽ ഡെങ്കിപ്പനിയ്ക്ക് ചികിത്സ തേടിയത്.  ഇത്തവണ ജൂണിനു മുമ്പേ 430 പേരെത്തി. ഇതിൽ മൂന്നൂറുലധികം പേരും ചികിത്സ തേടിയത് കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ.

കിഴക്കൻ മലയോരമേഖലയിലെ പരപ്പ, വെള്ളരിക്കുണ്ട്, ചിറ്റാരിക്കൽ മേഖലയിലാണ് രോഗം കൂടുതലായിപടർന്നത്. മഴക്കാല പൂർവ്വ ശുചീകരണവും പ്രതിരോധ പ്രവർത്തനങ്ങളും തുടങ്ങിയിരുന്നെങ്കിലും ഇടയ്ക്കെത്തിയ വേനൽ മഴയാണ് വിനയായെതെന്നാണ് വിലയിരുത്തൽ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.