കൊച്ചി: ചില അഭിനവ വാമനന്മാര് മഹാബലിയെപ്പോലെ തന്നെയും ചവിട്ടിത്താഴ്ത്തുകയാണെന്ന് നടന് ദിലീപ്. ഫേസ്ബുക്കിലാണ് താരം താന്‍ നേരിടുന്ന പ്രശ്നങ്ങള്‍ വെളിപ്പെടുത്തിയത്. തന്‍െറ ജനപ്രിയതയില്‍ അസൂയയുള്ളവരാണ് ചവിട്ടിത്താഴ്ത്തലിന് പിന്നില്‍. തനിക്കൊരു മകളുണ്ടെന്ന കാര്യം ഇത്തരക്കാര്‍ ഓര്‍ക്കണമെന്നും ദിലീപ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മഹാബലിയുടെ ജീവിതവുമായി തന്‍െറ ജീവിതത്തിനും സാമ്യങ്ങളുണ്ട്. ചിലര്‍ കൂട്ടം ചേര്‍ന്ന് കുറെ നാളുകളായി തന്നെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. തനിക്കെതിരെയുള്ള ഓരോ നുണബോംബിലും പിടയുന്ന, ബാല്യം വിടാത്ത ഒരു കുഞ്ഞു മനസ് കൂടി ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. ഇതൊരു താരത്തിന്െറയല്ല, പിതാവിന്‍െറ അപേക്ഷയാണെന്നും ദിലീപ് ഫേസ്ബുക്കില്‍ വ്യക്തമാക്കി.
Comments