ബാംഗ്ളൂര്‍: യുവ നടിയെ രഹസ്യ വിവാഹം കഴിച്ച് ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസില്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി. സദാനന്ദ ഗൗഡയുടെ മകന് കാര്‍ത്തിക് ഗൗഡ ഉടന്‍ അറസ്റ്റിലായേക്കും. ബംഗളൂരുവിലെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെയാണിത്.
മറ്റൊരു പെണ്‍കുട്ടിയുമായി കാര്‍ത്തികിന്റെ വിവാഹം കഴിഞ്ഞ ആഴ്ച ഉറപ്പിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് മോഡലും കന്നഡ സിനിമ നടിയുമായ മൈത്രിയ പരാതിയുമായി രംഗത്തത്തെിയത്. മാംഗ്ളൂരിലേക്ക് കൊണ്ടു പോവുകയും അവിടെ വെച്ച് തന്നെ താലികെട്ടുകയും ചെയ്തുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ കാര്‍ത്തിക്കിനെതിരെ പീഡനത്തിനും വഞ്ചനാകുറ്റത്തിനും ബംഗളൂരു ആര്.ടി നഗര്‍ പൊലീസ് കേസെടുത്തിരുന്നു.
Comments