ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 15 പേര് കൊല്ലപ്പെട്ടു. 52 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കദിമിയ ജില്ലയിലെ ഒരു പോലീസ് ചെക്ക്പോസ്റ്റിലേയ്ക്ക് തീവ്രവാദികള്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ ഒന്‍പത് പേര് കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മധ്യ ബാഗ്ദാദിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാട് പറ്റി.
Comments