തിരുവനന്തപുരം: കേരളാ ഗവര്‍ണറായി പി. സദാശിവം സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ ഗവര്‍ണറായി നിയമിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണിത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടാനും എതിര്പ്പറിയിക്കാനുമാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് സി.പി.എം നേതാക്കള്‍ അറിയിച്ചു.
രാഷ്ട്രീയ വിയോജിപ്പുമൂലമല്ലെന്നും സാവകാശം ലഭിക്കാത്തതിനാലാണ് ചടങ്ങില്‍ നിന്നു വിട്ടുനിന്നതെന്നും സി.പി.എം നേതാവ് എം. വിജയകുമാര്‍ പറഞ്ഞു. ഗവര്‍ണര്‍ ഇനി പങ്കെടുക്കുന്ന ചടങ്ങുകളില്‍ നിന്നു വിട്ടു നില്‍ക്കില്ല. എന്നാല്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ആളുകളെ ഗവര്‍ണറായി നിയമിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും വിജയകുമാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments