കണ്ണൂര്‍: കതിരൂരില്‍ ആര്.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ടതില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മിനെതിരെ ഗൂഢാലോചന നടത്തുന്നതായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്. പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടുകയാണ്. മനോജ് വധത്തില്‍ യു.എ.പി.എ ചുമത്തിയത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണെന്നും ജയരാജന് പറഞ്ഞു.
മനോജ് കൊല്ലപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് മകന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ഉചിതമായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം താന്‍ മകനോട് പറഞ്ഞതായും ജയരാജന് വെളിപ്പെടുത്തി.
തന്‍െറ മകന് ജെയിന് രാജിനെതിരെ കതിരൂര്‍ പൊലീസ് കേസെടുത്തത് സംബന്ധിച്ച് വി.എസ് അച്യുതാനന്ദന്‍െറ പരാമര്‍ശത്തില്‍ തെറ്റില്ല. ഒരു പരാതി ഉയര്‍ന്നാല്‍ കേസെടുക്കുന്നത് സ്വാഭാവികമാണെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതെന്നും ചോദ്യത്തിന് മറുപടിയായി ജയരാജന് പറഞ്ഞു. കേസിലെ പ്രതിയെന്ന് പറയുന്ന വിക്രമനുമായി യാതൊരു ബന്ധവുമില്ല. വിക്രമന് ഒരിക്കലും തന്‍െറ ഡ്രൈവറായിരുന്നില്ലെന്നും ജയരാജന് കണ്ണൂരില്‍ പറഞ്ഞു.
Comments