തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സര്‍ക്കാര്‍ ക്ഷണിച്ചില്ല എന്നത് വാസ്തവവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വ്യാഴാഴ്ച ഉച്ചക്കുതന്നെ ഒൗദ്യോഗിക ക്ഷണക്കത്ത് പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ എത്തിക്കുകയും ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് രേഖാമൂലം ഒപ്പിട്ടെടുക്കുകയും ചെയ്തിരുന്നു. സത്യപ്രതിജ്ഞ ചടങ്ങ് നടന്ന രാജ്ഭവന് ഹാളില്‍ മുന്‍ നിരയില്‍തന്നെ മന്ത്രിമാര്‍ക്കൊപ്പം ഇരിപ്പിടം ഒരുക്കുകയും ചെയ്തു. എന്നാല്‍, ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
Comments