സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ബാറുടമകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. സര്‍ക്കാറിന്‍െറ മദ്യനയം ശരിവെച്ച ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് ഉടമകള്‍ തിങ്കളാഴ്ച അപ്പീല്‍ നല്‍കുന്നത്. ബാറുടമകള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്വയോ കപില്‍ സിബലോ ഹാജരാകും. 2015 മാര്‍ച്ച് 31വരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെന്നാണ് ഉടമകള്‍ പറയുന്നത്. ബീവറേജസ് കോര്‍പറേഷനെയും ഫൈവ്സ്റ്റാര്‍ ഹോട്ടലുകളെയും മദ്യം വില്ക്കാന് അനുവദിച്ച് ത്രീസ്റ്റാര്‍-ടുസ്റ്റാര്‍ ബാറുകള്‍ പൂട്ടുന്നത് നീതിയല്ല. സംസ്ഥാനത്തിന്‍െറ ഈ നയം വിവേചനപരമാണെന്നും ബാറുടമകള്‍ ചൂണ്ടിക്കാണിക്കുന്നു.സംസ്ഥാനത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞദിവസം ഹൈകോടതി ഉത്തരവിട്ടിരുന്നു. നയം സര്‍ക്കാര്‍ നിയമമാക്കിയതിനാല് ഇടപെടാന്‍ സാധിക്കില്ല എന്നായിരുന്നു കോടതി വിധിച്ചത്. ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, പി.ബി സുരേഷ്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്‍േറതായിരുന്നു വിധി.
Comments