കതിരൂരില്‍ ആര്.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി.ബി.ഐക്ക് വിടുന്നതാണ് ഉചിതമെന്ന പൊലീസ് മേധാവിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എല്ലാ കുറ്റവാളികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. വധത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. കുറ്റവാളികള്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധമുണ്ടെന്ന് കരുതുന്നു. കറ്റകൃത്യം കണ്ണൂരിലെ ക്രമസമാധാനത്തെ ബാധിക്കുമെന്ന് കണ്ടതിനാലാണ് കേസ് സി.ബി.ഐക്ക് വിടുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Comments