തിരുവനന്തപുരം: സംസ്ഥാനത്തെ ഫോര്‍ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ വ്യാഴാഴ്ച രാത്രി 11-ന് അടച്ചുപൂട്ടുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു അറിയിച്ചു. ബാറുകള്‍ പൂട്ടുന്ന സാഹചര്യം വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടച്ചു പൂട്ടിയ ബാറുകളിലെ തൊഴിലാളികള്‍ക്ക് 5,000 രൂപ വീതം നല്കാന് തീരുമാനമായതായും ഇതിനായി 3.435 കോടി രൂപ വകയിരുത്തിയതായും അദ്ദേഹം അറിയിച്ചു.
അടച്ചു പൂട്ടുന്ന ബാറുകള്‍ക്ക് ലൈസന്‍സ് ഫീ ഇനത്തില്‍ 40 കോടിയോളം രൂപ തിരിച്ചു നല്‍കും. ബാറുകളിലെ മദ്യം ബിവറേജസ് കോര്പറേഷന് ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Comments