സുന്നി സായുധ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റിനെ (ഐ.എസ്) തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. ഐ.എസിനെ തകര്‍ക്കാന്‍ ഇറാഖിനു പുറമെ സിറിയയിലും വ്യേമാക്രമണം നടത്തുമെന്ന് ഒബാമ പറഞ്ഞു. ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ഒബാമ ഇക്കാര്യം പ്രഖ്യാപിച്ചത്. ഐ.എസിനെതിരായ പോരാട്ടത്തിന് അമേരിക്ക നേതൃത്വം നല്‍കും. സുരക്ഷിതമായ സ്വര്‍ഗമല്ല ഭൂമിയെന്ന് ഭീകരരെ ബോധ്യപ്പെടുത്തുമെന്നും ഒബാമ പറഞ്ഞു. സിറിയയില്‍ ഐ.എസിനെതിരെയും ബശാര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെയും പോരാടുന്ന വിമതര്‍ക്ക് പരിശീലനവും ആയുധവും നല്‍കുന്നതിന് ഒബാമ കോണ്‍ഗ്രസിന്‍െറ അനുമതി തേടി. ഇറാഖില്‍ ഐ.എസ് വിമതരെ നേരിടുന്ന സുരക്ഷാ സൈന്യത്തിന് സഹായം ചെയ്യാന്‍ 500 യുഎസ് സൈനികരെ അയക്കുമെന്നും ഒബാമ പറഞ്ഞു.
Comments