കോടതി വിധി സര്‍ക്കാറിനേറ്റ തിരിച്ചടി -വി. എസ്
Text Size
Story Dated: Thursday, September 11, 2014 03:21 hrs UTC
തിരുവനന്തപുരം: ബാറുകള്‍ ഈ മാസം 30 വരെ അടച്ചുപൂട്ടരുതെന്ന കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്. വിധി പ്രായോഗികവും ശരിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചു. സര്‍ക്കാരിന് വീഴ്ചപറ്റിയതായി കോടതിക്കുപോലും സംശയം തോന്നിയതായി എന്‍.എസ്.എസ് നേതൃത്വം വ്യക്തമാക്കി.
എന്നാല്‍ കോടതിവിധി സര്‍ക്കാരിന് തിരിച്ചടിയല്ളെന്ന് കെ.എം.മാണി പറഞ്ഞു. ഘട്ടംഘട്ടമായുള്ള മദ്യനിരോധനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Comments