ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലിടിച്ച് യുവതി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം വട്ടപ്പാറ കുറ്റിയാനി രഞ്ജിത് ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ ആശ(24) യാണ് മരിച്ചത്. രാവിലെ ആറുമണിയോടെ ദേശീയപാതയില്‍ കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വെച്ചായിരുന്നു അപകടം. ആശയുടെ ഭര്‍ത്താവ് രഞ്ജിത് (29), സഹോദരന് രതീഷ്(24), അച്ഛന് രാജേന്ദ്രന് (62), അമ്മ രമ (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Comments